സാമൂഹിക തിന്മകള്‍ക്കെതിരെ
ആത്മീയ അപചയങ്ങള്‍ക്കെതിരെ ഒരു ആചാര്യ ശബ്ദം
സ്വാമി സന്ദീപാനന്ദ ഗിരി
......................................
ഈ ശബ്ദം ചലിക്കുന്നതാര്‍ക്ക് വേണ്ടി ?
ഈ ശബ്ദം നിലക്കേണ്ടതാര്‍ക്ക് വേണ്ടി ?
.....................................................................
താത്വാധിഷ്ടിതമായ മൂല്യങ്ങള്‍ ആചരിച്ചു വന്ന ഒരു ജന സമൂഹത്തില്‍ നിന്നും ആവിര്‍ഭവിച്ച വേദ പ്രമാണങ്ങളില്‍ നിന്നും പൂര്‍വ്വ അചാര്യന്മാരിലൂടെ കൈമാറി വന്ന ആത്മീയ ജ്ഞാനത്തില്‍ നിന്നും ഒരു ആചാര്യന് നമ്മളോട് സംസാരിക്കുന്നു.
यदा यदा हि धर्मस्य ग्लानिर्भवति भारत ।
अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥
കര്‍മ്മഭൂവില്‍ അധാര്‍മ്മികതയില്‍ നിന്നും ഒരു പ്രത്യക്ഷയുദ്ധം ആരംഭിക്കും മുന്‍പേ ആന്തരികമായ സ്വ മനസ്സില്‍ തന്നെ അരുതേ എന്ന് പരോക്ഷമായി ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു ഭഗവാന്‍ അവതരിക്കുന്നത് ഗീതാദര്‍ശനത്തിലൂടെ ഈ ആചാര്യന്‍ നമുക്ക് കാണിച്ചുതരുന്നു .
तत्त्वमसि
നിന്നിലുള്ള എന്നെ കാണാതെ
എന്നെ എന്തിന് നീ മുന്നില്‍ തിരയുന്നു.
എന്ന ഉപനിഷത്ത് ഋഷിയുടെ ചോദ്യവും അദ്ദേഹം നമ്മള്‍ക്ക് കേള്‍പ്പിച്ചുതന്നു.
നമുക്ക് കൈമോശം വന്ന ഒരു സാംസ്കാരിക പൈതൃകത്തെ തിരിച്ചു പിടിക്കാന്‍ ഒരു ആചാര്യന്‍ നടത്തുന്ന പരിശ്രമങ്ങള്‍ പിറന്ന നാട്ടിലെ ഈ സമൂഹത്തിനോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബന്ധത വിളിച്ചറിയിക്കുന്നതാണ് . നിഷ്ക്രിയത്വം ഭീരുത്വം ആണ് എന്ന് ഈ ആചാര്യന്‍ നമ്മെ പഠിപ്പിക്കുന്നു . വിഷ ലിപ്തമായ ആത്മീയതയില്‍ ദിശാബോധം നഷ്ടപെട്ട ഒരു സമൂഹത്തെ ഉദ്ദരിക്കുന്ന യത്നം ഒരു യജ്ഞമായി ഈ ആചാര്യന്‍ സ്വീകരിച്ചിരിക്കുന്നു .
പ്രത്യയശാസ്ത്രത്തിന്‍റെ സൈദ്ധാന്തന്തിക തകര്‍ച്ച മുതല്‍ നാസ്തിക യുക്തിവാദ സംഘടനകളുടെ നിരീശ്വവാദ വീക്ഷണ ങ്ങളേയും, ആത്മീയതയുടെ പരിവേഷം ചാര്‍ത്തി ഭയത്തില്‍ ചാലിച്ചെടുത്ത ജ്യോതിഷ പ്രവചന സിദ്ധാന്തത്തിന്‍റെ നിരര്‍ത്ഥകതയേയും വരെ അദ്ദേഹം നമുക്കു പരിചയപ്പെടുത്തി തന്നു . ആശയപരമായ വൈരുദ്ധ്യങ്ങള്‍ തുറന്ന സംവാദങ്ങള്‍ക്ക് വേദി ഒരുങ്ങിയപ്പോള്‍ നേരറിവിന്‍റെ പാത അവര്‍ നമുക്കു മുന്നില്‍ തുറന്നു വെക്കുകയായിരുന്നു .
എന്നാല്‍ സമീപ കാലത്ത് നാം കണ്ടത്ത് അദ്ദേഹത്തെ നിശബ്ദനാക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായ് മാറുന്ന കാഴ്ചയാണ് . അതില്‍ അത്യന്തം ഖേദകരവും ലജ്ജാകരവും ആയ സംഭവം ആയിരിരുന്നു ഒരേ ആത്മീയ പാത പിന്തുടരുന്നവരുടെ ഇടയില്‍ നിന്നുതന്നെ തുഞ്ചന്‍ പറമ്പില്‍ അദ്ദേഹത്തിനു നേരെ അഴിച്ചു വിട്ട ശാരീരിക ആക്രമണം .. അക്രമത്തെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രൊഫസര്‍ കൂടി രംഗത്ത് വന്നപ്പോള്‍ തെറ്റിന് രൂപാന്തരം സംഭവിച്ച് പാപബോധവും പ്രായശ്ചിത്തവും ആവശ്യമില്ലാത്ത ശിക്ഷായായ് തിരുത്തിയെഴുതപ്പെട്ടു. ആക്രമികളുടെ കൈകള്‍ക്ക് കരുത്ത് പകരുന്നതിലൂടെ ഈ പ്രൊഫസര്‍ ആരെയോ സംരക്ഷിച്ചു നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധനാണ് എന്ന് വ്യക്തമാകുന്നു ..
ആശയ പരമായ വൈരുദ്ധ്യങ്ങളെ ആശയപരമായി നേരിടാന്‍ പോന്ന നിരവധി ആചാര്യന്മാര്‍ നമുക്കുണ്ട്. ‘സ്വാമി സന്ദീപനന്ദ ഗിരിയുടെ പ്രഭാഷണങ്ങള്‍ ഹൈന്ദവ ആത്മീയതയുടെ തകര്‍ച്ചയോ വളര്‍ച്ചയോ’ എന്ന വിഷയം ആസ്പദമാക്കി എന്തുകൊണ്ട് ഒരു ചര്‍ച്ച ഇന്നുവരെ ഇവിടെ ഉണ്ടായിയില്ല എന്നത് അദ്ദേഹത്തിന്‍റെ നിലപാടുകള്‍ക്ക് നല്‍കുന്ന അംഗീകാരം തന്നെയാണ്.
ഭഗവത്‌ഗീതയുടെയും , ഉപനിഷത്തുക്കളുടേയും , ശ്രീ നാരായണ ഗുരു ദര്‍ശനങ്ങളുടേയും പരിശുദ്ധമായ ജ്ഞാനം കേരളത്തിലെ കൊച്ചുകുട്ടികളുടെ ചിന്തകളില്‍ പോലുംഇന്ന് ഇടം പിടിച്ചിരിക്കുന്നു എങ്കില്‍ അതിനു പിറകില്‍ ഈ ഒരു ആചാര്യന്‍റെ ശബ്ദം നമുക്ക് കേള്‍ക്കാവുന്നതാണ് . നഞ്ചു പുരട്ടിയ പാലമൃതം നുകരാന്‍ നല്‍കുമ്പോള്‍ മോക്ഷം നല്‍കാന്‍ പോന്ന ഉണ്ണികണ്ണന്മാര്‍ അവതാരം കൊള്ളുക തന്നെ വേണം . സംശുദ്ധ ആത്മീയ ചിന്തയുടെ ഈ നവമുകുളങ്ങള്‍ ഇന്നലെ വരെ അനുവര്‍ത്തിച്ചു പോന്ന അബദ്ധധാരണകളെ ചോദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അംഗ ബലം കൊണ്ട് പടുത്തുയര്‍ത്തിയ കോട്ടകളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങുന്നു . ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന തകര്‍ച്ചയെ ദീര്‍ഘ വീക്ഷണത്തോടെ കാണാന്‍ തുടങ്ങുമ്പോള്‍ അകത്തൊളിപ്പിച്ച ഭയം പുറത്തു പ്രകടമാകുന്നു ഈ പ്രതികാര ബുദ്ധിയിലൂടെ. സംഘടിതമായ ഇത്തരം നീക്കങ്ങളുടെ ഗൂഡലക്ഷ്യം ഇനിയും നാം തിരിച്ചറിയാതെ പോയാല്‍ ആ നഷ്ടം നമുക്ക് തന്നെ .
അറിവ് പകര്‍ന്നു നല്‍കുന്ന ഒരു ആത്മീയ ആചാര്യനെ എന്തിന് എന്ന് ഇനിയും എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല.
കള്ളവും ചതിയുമില്ലാതെ നാടുവാണ ഒരു മഹാരാജാവിനെപ്പോലും മൂന്നു പാദങ്ങള്‍ കൊണ്ട് ചതിക്കുഴി തീര്‍ത്ത് പാതാളത്തിലേക്ക് പറഞ്ഞയച്ചതിന്‍റെ ഐതിഹ്യ പെരുമ വര്‍ഷാവര്‍ഷം പൂവിട്ടു ആഘോഷിക്കുന്നതും ഈ മലയാള നാട്ടില്‍ തന്നെയാണ് .
തിന്മയെ ന്യായീകരിച്ചുകൊണ്ട് നാളെ ഈ ഐതിഹ്യ കഥ കൂടി നമ്മളുടെ കാതുകളിലേക്ക് എത്തിച്ചു തന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
malayalam articles modhan kattoor