Friday, June 27, 2014

ദേശസ്നേഹത്തിന്‍റെ കാണാപ്പുറങ്ങള്‍...


സ്റ്റേറ്റഡിയത്തില്‍ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. മറ്റ് ഒരു മത്സരത്തിനും നല്‍കാത്ത പ്രാധാന്യം നല്‍കി നിങ്ങളിലോരാളെപ്പോലെ ഞാനും ഈ മത്സരം വീക്ഷിക്കുകയാണ്. എനിക്കറിയാം നിങ്ങള്‍ ഇപ്പോള്‍ കളി ടിവി യില്‍ ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്നത് ഒരുപക്ഷെ നിങ്ങളുടെ സ്വീകരണ മുറിയില്‍ ഇരുന്നു കൊണ്ടാകാം അല്ലെങ്കില്‍ നെറ്റില്‍ ആകാം. ചിലപ്പോള്‍ നിങ്ങള്‍ കോഫീ ഷോപ്പിലോ ക്ലബ്ബിലോ ഇരുന്ന് കൂട്ടുകാരോടൊപ്പം ആകാം. എന്നാല്‍ ഒരു പ്രവാസിയായ ഞാന്‍ ഈ കളി കാണുന്നത് സൂക്കിനുള്ളിലെ വലിയ ടിവി ഷോറൂമിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ പ്രോജെക്ടര്‍ സ്ക്രീനില്‍ നിന്നാണ്. എന്നോടൊപ്പം വിവിധഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യക്കാര്‍ കൂട്ടമായി ഒരു ഭാഗത്തും വലിയ ജുബ്ബ ധരിച്ച് താടി നീട്ടി വളര്‍ത്തിയ പഠാണികള്‍ മറു ഭാഗത്തും നിന്നു കൊണ്ട് കളി കണ്ടുകൊണ്ട് നില്‍ക്കുന്നു. സമാനമായി സ്റ്റേറ്റഡിയത്തിനകത്ത് ഇരു രാജ്യങ്ങളുടെയും ആരാധകര്‍ ചമയങ്ങളിലും വേഷങ്ങളിലും ദേശസ്നേഹം പുറത്തെടുത്തുകൊണ്ട് അവരവരുടെ ദേശീയപതാക ഉയത്തിപ്പിടിച്ചു കളിയുടെ ആവേശം പങ്കുവെക്കുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്കളി അതിന്‍റെ അന്ത്യത്തിലേക്ക് അടുക്കുകയാണ്.

ഒന്ന്‍ പറയാന്‍ വിട്ടുപോയി. എന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ പഠാണിയോടൊപ്പം ആണ് ഞാന്‍ ഈ കളി കാണാന്‍ വന്നുനില്‍ക്കുന്നത്. "ഇന്ന് നമ്മളുടെ കളി ഉണ്ട്" എന്ന് പറഞ്ഞ് അവനാണ് എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്.

ആകാംക്ഷയുടെ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അവസാന ബോള്‍ ബൌണ്ടറിയിലേക്ക് പായിച്ചു ഇന്ത്യന്‍ കളിക്കാര്‍ വിജയം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കി. അണപൊട്ടിയ ആഹ്ലാദം ഗാലറിയില്‍ ആര്‍ത്തിരമ്പി. ഇന്ത്യന്‍കളിക്കാര്‍ രാജ്യത്തിന്‍റെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് മൈതാനം വലം വെച്ച്ആരാധകരുടെ ആഹ്ലാദത്തെ കൊടുമുടിയില്‍ എത്തിക്കുന്നു. ഈ വിജയ ആരവങ്ങള്‍ക്കിടയിലൂടെ പരാജയം സംഭവിച്ചകനത്ത ദുഃഖത്തില്‍ കുനിഞ്ഞ ശിരസ്സുമായ്‌ പാക് ടീം മൈതാനം വിടുമ്പോള്‍, ഇവിടെ വലിയ സ്ക്രീനിനു മുന്നില്‍ നിന്നും നിരാശരായ പഠാണികള്‍ നിശബ്ദരായി പിരിഞ്ഞു പോകുന്നു. പ്രദര്‍ശനം അവസാനിപ്പിച്ചുകൊണ്ട് കടയുടെ സെയില്‍സ്മാന്‍ പ്രോജെക്ടര്‍ സ്വിച്ച് ഓഫ്‌ ചെയ്തു.

മടക്ക യാത്രയില്‍ സുഹൃത്ത് പഠാണി ഏറെ നേരം നിശബ്ദനായിരുന്നു. സ്വന്തം ടീം പരാജയപ്പെട്ടതിലുള്ള ദുഃഖം ആ മുഖത്തും വിജയിയായതിലുള്ള സന്തോഷം എന്‍റെ മുഖത്തും മായാതെ കിടക്കുന്നു. ആ മൌനത്തിന്‍റെ കാരണം പരാജയപ്പെട്ടവന്‍റെ ദുഃഖം ആയിരുന്നു എന്ന എന്‍റെ മുന്‍വിധിയെ പാടെ തിരുത്തികൊണ്ട്‌ അവന്‍ മൌനംവെടിഞ്ഞു.

“ മത്സരത്തില്‍ പരാജയപ്പെടുത്തുമ്പോള്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചാണോആഹ്ലാദം പ്രകടിപ്പിക്കേണ്ടത്? ”

“പാക്കിസ്ഥാന്‍ജയിക്കുമായിരുന്നുവെങ്കില്‍ഇങ്ങനെതന്നെസംഭവിക്കുമായിരുന്നില്ലേ? ” ഞാന്‍ തിരിച്ചു ചോദിച്ചു.

“ തീര്‍ച്ചയായും . അപ്പോഴും എന്‍റെ ചോദ്യം ഇതുതന്നെയായിരിക്കും“. ആ മറുപടിയോടൊപ്പം ഒരു സലാം കൂടി നല്‍കി അവന്‍ എന്നെ വീട്ടില്‍ തിരിച്ചിറക്കി.

നിദ്ര നഷ്ടമായ ഒരു രാത്രി സമ്മാനിച്ച സുഹൃത്ത് പഠാണിയുടെ ചോദ്യം കാതുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഉത്തരം തിരഞ്ഞുള്ള ചെറിയൊരു അന്ന്വേഷണം കൂടി നിങ്ങളോട് പങ്കുവെച്ച് ഈ ലേഖനം ഞാന്‍ അവസാനിപ്പിക്കാം.

ഒരു കളി ആരംഭിക്കുന്നത് രണ്ട് നല്ല സൌഹൃദത്തില്‍ നിന്നാണ്. കളിയില്‍ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നു എങ്കില്‍ അതിനെ മത്സരം എന്ന് പറയുന്നു. ശത്രുക്കളായ രണ്ടു പേര്‍ക്ക് ഒരിക്കലും കളിയില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ല. അഥവാ രണ്ടു പേര്‍ മത്സരിക്കുമ്പോള്‍ അവര്‍ ശത്രുക്കള്‍ ആണെങ്കില്‍ അവിടെ ജയപരാജയങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അതിനെയാണ് യുദ്ധം എന്ന് പറയുന്നത്. യുദ്ധം രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ ശത്രുവിനെ പരാജപ്പെടുത്തി വിജയി രാജ്യത്തിന്‍റെ മുഴുവന്‍ വികാരവും പ്രതിഫലിപ്പിക്കുന്ന ദേശീയ പതാക ഉയര്‍ത്തി വിജയം പ്രഖാപിക്കുന്നു.

ക്രിക്കറ്റ് ഒരു ഗെയിം ആണ്. അതില്‍ ജയവും പരാജയവും സംഭവിക്കാം. പരാജയപ്പെടുത്തി വിജയി രാജ്യത്തിന്‍റെ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പരാജയപ്പെടുത്തുന്നത് ഒരു രാജ്യത്തെയാണ് എന്ന വികാരം വിജയിക്കും പരാജിതനും ഒരേ പോലെ കൊണ്ടുവരുന്നു. കാലങ്ങളായി ശത്രുഭാവത്തില്‍ നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ ഒരു മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയത്തില്‍ കവിഞ്ഞ ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല. ഇവിടെ കളിക്കുവാനും കളി കാണുവാനുമുള്ള അതിയായ ആവേശം ക്രിക്കറ്റ് ഗെയിം എന്നതിനേക്കാള്‍ ഉപരി തോല്‍വി അര്‍ഹിക്കാത്ത ഒരു ജനതയുടെ ദേശസ്നേഹം കൂടിയാണ്. ഒരു മത്സരത്തിലും പുറത്തെടുക്കാത്തെ പോരാട്ട വീര്യം കളിക്കാരനിലും അതേ ആവേശം കാണികളിലും ഉണ്ടാകുന്നതും അതേ ദേശസ്നേഹത്തില്‍ നിന്നുതന്നെ. യുദ്ധത്തിന് സമാനമായ അന്തരീക്ഷം കളിക്കളത്തില്‍ രൂപപ്പെടുന്നു. ആ യുദ്ധം സംഭവിക്കുന്നതാകട്ടെ രാജ്യസ്നേഹമുള്ള മനസ്സുകളിലും.


വിജയി അവന്‍റെ ദേശീയ പതാക ഉയര്‍ത്തി വിജയം ആഘോഷിക്കുമ്പോള്‍ പരാജയപ്പെട്ടവന് തോല്‍വി സംഭവിച്ച ദുഃഖത്തോടൊപ്പം അപമാനിക്കപ്പെട്ടതിന്‍റെ മുറിവ് കൂടി അവന്‍റെ ഉള്ളില്‍ എല്പ്പിന്നുണ്ട്. ഉള്ളില്‍ കനല്‍ എരിയുന്ന നെരിപ്പോടെ തന്നെയാണ് ഓരോ പരാജിതനും അപ്പോള്‍ ഉള്‍വലിയുന്നത്. ഈ വേദന ഇന്ത്യയുടെ പരാജയവെളകളില്‍ നാം അനുഭവിച്ചറിഞ്ഞീട്ടുള്ളതാണ്.

മത്സരങ്ങള്‍, അത് രാജ്യങ്ങള്‍ തമ്മില്‍ ആകുമ്പോള്‍ വിജയിക്കുന്ന വേളകളില്‍ ആഹ്ലാദം കാഴ്ചവെക്കാന്‍ ഒരു ഇന്ത്യന്‍ പൌരന് സ്വന്തം രാജ്യത്തിന്‍റെ പതാക ഉപയോഗിക്കാനുള്ള അധികാരം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം പരാജയപ്പെട്ടവന് പ്രതികാരം ചെയ്യുവാനുള്ള പ്രേരണയാകുന്ന ഒരു അപകടം അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. കാരണം പരാജയപ്പെടുത്തിയത് ശത്രിവിനെയാണ്. വിജയം ആഘോഷിച്ചത് രാജ്യമാണ്.
===================================
 

Sunday, June 22, 2014

പുറകില്‍ വരുന്നത് ....



കരിയിലകള് കാലിലമരുന്നു. ഉരഗവര്ഗ്ഗങ്ങളേ അപരിചിതന് വഴി മാറുക..
മങ്ങിയ നിലാവെളിച്ചം മാത്രമാണ് ഇപ്പോള് എനിക്ക് വഴികാട്ടുന്നത്. കൊച്ചുമേഘപാളികള് പാതിചന്ദ്രനെ പൂര്ണ്ണമായും മറക്കുമ്പോള് എന്റെ കാലുകളില് അറിയാതെ കൊളുത്ത് വീഴുന്നു. കുറ്റിച്ചൂട്ട് വീശി മുന്നില് നടന്നുകൊണ്ട് അല്പം മുന്പ് വരെ മാളുഅമ്മായി എനിക്ക് കൂട്ട് ഉണ്ടായിരുന്നു .
ഇനി മോന് നടന്നോ .. അല്പം കൂടി ചെന്നാല് ഒരു പഞ്ചായത്ത്കിണറ് കാണാം , അതിനോട് ചേര്ന്ന് തന്ന്യാ മോന്റെ കൂട്ടുകാരന് രാജുവിന്റെ വീട്. അവിടെ മാലതിയോടു പ്രത്യേകം പറയണം മാളുഅമ്മായിയാണ് വഴി കാണിച്ചുതന്നത് എന്ന്.
മൂക്കിലേക്ക് തുളച്ചുകയറുന്ന പുകയില ചേര്ത്ത വെറ്റിലമുറുക്കിന്റെ രൂക്ഷ ഗന്ധം എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
പട്ടാളക്കാരന് ഇപ്പോള് നാട്ടിലുണ്ടോ.. ആവോ ?
പന്നി കരയും പോലെ ചിരിച്ചുകൊണ്ട് കൈയ്യിലെ കുറ്റി ചൂട്ട് ആഞ്ഞു വീശി തെങ്ങിന് തോപ്പിനുള്ളില്ലൂടെ അവര് വേച്ചുവെച്ചു നടന്നു..
അവര് പറഞ്ഞതിന്റെ ദ്വയാര്ത്ഥം ഞാന് തിരിച്ചറിഞ്ഞു എങ്കിലും ഇത്രയും ദൂരം എനിക്ക് വഴി കാണിച്ച് ഒപ്പം അനുഗമിച്ചത്തിനുള്ള കടപ്പാട് കൊണ്ടും സ്വഭാവക്കാരോട് തിരുത്താന് പോയതിന്റെ മുന്കാല അനുഭവവും ഓര്മ്മയില് വന്നതുകൊണ്ടും അവര്ക്കുള്ള മറുപടി എന്റെ തൊണ്ടയില് കുടുങ്ങിക്കിടന്നു.

കവലയില് വണ്ടിയിറങ്ങിയപ്പോള് നേരം നന്നേ ഇരുട്ടിയിരുന്നു ..
മോനെ മാളുഅമ്മയിക്കൊരു ചായ വാങ്ങിത്തരോ ?’
യാത്രാ ക്ഷീണം തീര്ക്കാന് ചുടുചായ ചുണ്ടോടു ചേര്ക്കുമ്പോഴാണ് ശബ്ദം ഞാനാദ്യമായ്  കേള്ക്കുന്നത്.  ചായകടയുടെ ഒഴിഞ്ഞ ഒരു മൂലയില് ചടഞ്ഞിരിക്കുന്ന അവര് വെറ്റിലക്കറ വീണ പല്ലുകള് മുഴുക്കെ കാട്ടിച്ചിരിക്കുന്നു .
കാരുണ്യം അര്ഹിക്കുന്ന കണ്ണുകള് ഒരു ചായക്ക് വേണ്ടി കെഞ്ചുന്നു .

ഇടവഴിയില് എവിടെയോ പൂത്ത മൈലാഞ്ചിയുടെ നേര്ത്ത സുഗന്ധം ഇളം കാറ്റില് എന്നെ പിന്തുടര്ന്നുകൊണ്ടേയിരുന്നു. ഒരു ചായ വാങ്ങി കൊടുത്തതിന്റെ കടം മാളുഅമ്മായി വീട്ടിയിരിക്കുന്നു.  ഇതാ.. ഇതു തന്നെയാണ് മാളുഅമ്മായി പറഞ്ഞ പഞ്ചായത്ത് കിണര്., കാണുന്നത് തന്നെയാകും രാജുവിന്റെ വീട്.

ഒന്നും നേരെയാവില്ല , ഒരുകാലത്തും ..
കവലയില് കാത്തു നിന്നു മുഷിഞ്ഞ് തിരിച്ചു നടക്കുമ്പോള് രാജു മനസ്സില് പറഞ്ഞിരിക്കും, അല്ലെങ്കില്തന്നെ ഇത് എത്രയോ തവണ അവന്റെ നാവില് നിന്നും ഞാനിത് കേട്ടിരിക്കുന്നുഇന്നും കേള്ക്കണം, മന:പൂര്വ്വം അല്ലെന്ന് എത്ര തവണ ഒരാളെ വിശ്വസിപ്പിക്കാന് പറ്റും.

കാളിംഗ് ബെല്ലില് വിരല് അമര്ത്തിയപ്പോള് വാതില് തുറന്നത് രാജുവിന്റെ അമ്മയായിരുന്നു.  അമ്മയുടെ മുഖം നിറയെ സന്തോഷം., പുറകില് ഗൌരവവും കോപവും ഒട്ടും ചോര്ന്നുപോകാതെ കൂട്ടുകാരനും. അയല്‍ക്കാരന് വാസുവിന്റെ വിഫലമായ ഒരു ആത്മഹത്യാശ്രമം, ആശുപത്രിയില് നഷ്ടപെട്ട എന്റെ ഒരു ദിവസത്തെ ഒരുക്ഷമാപണം പോലെ ഞാന് വിവരിച്ചു നല്കിചാര്ജ്ജ് നഷ്ടപ്പെട്ട് നിശബ്ദമായ എന്റെ മൊബൈല് ഫോണ് ഞാന് തെളിവ് നല്കി. എന്നീട്ടും കെട്ടടങ്ങാത്ത കൂട്ടുകാരന്റെ കോപത്തെ തണുപ്പിക്കാന് എനിക്ക് കഴിഞ്ഞില്ല. ഒടുവില് അമ്മയുടെ ആശ്വാസവാക്കുകള് തന്നെ എന്റെ രക്ഷക്കെത്തി.
രാജുവിനെ കുറ്റം പറയാന് കഴിയുകയില്ല. അവന്റെ തലക്കകത്ത് ഇപ്പോള് നാടകം മാത്രമാണ്.
വായനശാലയുടെ വാര്ഷികദിനത്തിന് രണ്ടു നാള് മാത്രം അവശേഷിക്കെ തട്ടയില് കയറേണ്ട ഒരു നാടകത്തിന്റെ സംവിധായകന് ഉണ്ടാകാവുന്ന ഉത്കണ്ഠകള് എല്ലാം കോപം കൊണ്ട് കത്തുന്ന കണ്ണുകളില് പ്രകടമായിരുന്നു.. 

എഴുത്തുകാരന് കണ്ടെത്തിയ കഥാപാത്രങ്ങളുടെ പൂര്ണ്ണത തന്നെയാകണം സംവിധായകനില് നിന്നും പുറത്തുവരേണ്ടത് . റിഹേഴ്സല് നടന്നുകൊണ്ടിരിക്കുന്ന വേളയില് പലവട്ടം അവന് എന്നെ ക്ഷണിച്ചിരുന്നുഅപ്പോഴെല്ലാം ഓരോരോ കാരണങ്ങളാല് എനിക്ക് വിട്ടുനില്ക്കേണ്ടിവന്നു.
ഒടുവില്, നാളത്തെ ഒരു ദിവസം പൂര്ണ്ണമായും  കൂട്ടുകാരന്റെ നാടകകളരിക്കായ് മാറ്റി വെക്കുമ്പോള് ഞാന് വന്ന് കണ്ട് അവതരണാനുമതി നല്കിയാല് മാത്രമേ നാടകം അവതരിപ്പിക്കൂ എന്ന അവന്റെ നിര്ബന്ധത്തിന് മുന്നില് ഞാന് വഴങ്ങുകയായിരുന്നു

സത്യത്തില് മാളുഅമ്മായിയെ കണ്ടില്ലായിരുന്നു എങ്കില് ഞാന് വീട് കണ്ടെത്താന് വല്ലാതെ ബുദ്ധിമുട്ടിയേനെ അത്താഴത്തിന് ഒരിമിച്ചിരിക്കുമ്പോഴാണ് വിശേഷങ്ങളുടെ കൂട്ടത്തിലേക്ക് മാളു അമ്മായി കടന്നു വന്നത്.
മാളുഅമ്മായിയോ? ഒരു ഞെട്ടലോടെയാണ് രാജുവിന്റെ അമ്മ ചോദ്യം ചോദിച്ചത്അജ്ഞാതമായ ഏതോ ഒരു ഭീതി മുഖത്ത് ഭീതി പടരുന്നത് ഞാന് തിരിച്ചറിഞ്ഞു..
കരുതി വെച്ച ചോദ്യങ്ങളുടേയും സംശയങ്ങളുടേയും ഉരുക്കഴിച്ചപ്പോള് ഊണ് മേശക്ക് മുന്നിലേക്ക് നാടകത്തിലെ കഥാപാത്രങ്ങള് ഇറങ്ങി വന്നു. ഉണ്ടകൈ ഉണങ്ങിയാല് പിന്നത്തെ നാളില് പട്ടിണിയാണെന്ന് അമ്മ ഓര്മ്മിപ്പിച്ചപ്പോളാണ് സ്ഥലകാലബോധം തിരിച്ചുകിട്ടിയത് .

എന്റെ വിഷ്വല്സുമായി താതാത്മ്യം പ്രാപിക്കാനുള്ള രാജുവിന്റെ കഴിവ് കലാലയസൌഹൃദത്തില് നിന്നും ഞാന് തൊട്ടറിഞ്ഞതാണ്. എന്റെ അക്ഷരങ്ങളെ അത്രമേല് ആരാധിക്കുന്ന അവന് തന്നെയായിരുന്നു എന്നും എനിക്ക് എഴുതുവാനുള്ള പ്രജോദനവും പ്രേരണയും. കലാലയത്തിന്റെ പൂമരത്തണലില് രണ്ടു കൌമാരക്കാര് നിവര്ത്തി വെച്ച കടലാസ് കഷ്ണങ്ങളില് നിന്നും രംഗ ഭാഷയിലെ കഥാപാത്രങ്ങള്ക്ക് ജീവന് കൊടുക്കുമ്പോള് ഇവര്ക്ക് വട്ടാണ് എന്ന് കളിയാക്കിയ സഹപാഠികള് ഇന്നലെയെന്നോണം മുന്നിലൂടെ കടന്നുപോകുന്നു.

കരിങ്കണ്ണും കരിനാക്കും ഒരാളില് വന്നു ചേരുമോ..? എങ്കില് തള്ളക്ക് ഇത് രണ്ടും ഉണ്ട്?”
കാലത്ത് നാടകക്യാമ്പിലേക്ക് പുറപ്പെടാന് തയ്യാറായി നില്ക്കുമ്പോള് ഒരു മുഖവുരയില്ലാതെയാണ്  രാജുവിന്റെ അമ്മ സംസാരം ആരംഭിച്ചത്. മുറ്റത്തെ തൈതെങ്ങുകള്ക്ക് ചാലുകളിലൂടെ വെള്ളം തിരിച്ചു വിടുകയായിരുന്നു അപ്പോഴവര്.

അമ്മ ആരെക്കുറിച്ചാണ് പറയുന്നത് ?”
മോന് ഇന്നലെ വഴി കാണിച്ചു തന്ന മാളുഅമ്മായിയെക്കുറിച്ച് തന്നെ. മോന് കേള്ക്കണോ .. പൂക്കാവടിപോലെയാണല്ലോ മാലൂ നിന്റെ മാവ് പൂത്ത് നില്ക്കുന്നത് എന്ന് പറഞ്ഞ മാവാ നില്ക്കുന്നത്.”
അവര് വിരല് ചൂണ്ടിയ ഭാഗത്തേക്ക് ഞാന് നോക്കി. കൊമ്പുണങ്ങിനില്ക്കുന്ന മരം ഒരു മാവ് തന്നെയാണോ ?  അടിയില് കുനിയനുറുമ്പുകള് കൂട് തീര്ത്തിരിക്കുന്നു.

നാട്ടിലെ ഓരോ വീട്ടുകാര്ക്കും പറയാനുണ്ടാകും ഓരോരോ വേദനിക്കുന്ന അനുഭവങ്ങള്. .. ഞാവനി മുട്ടയിട്ടമാതിരിയാണല്ലോ കേശവാ നിന്റെ തെങ്ങ്. തൊമ്മാന പള്ളിയിലെ മാലബള്ബു പോലെയുണ്ടല്ലോ സീതേ നിന്റെ പച്ചമുളകുകള്. ചിലപ്പോള് നമ്മളുടെ വളര്ത്തു മൃഗങ്ങളിലും പക്ഷികളിലും കണ്ണുകള് വന്നു വീഴുംഒരു ഉപമ ചേര്ത്തു കണ്ടകാഴ്ചകള് അവര് വിളിച്ചുപ്പറഞ്ഞാല് പിന്നെ കാഴ്ചകള് അവിടെ അവസാനിച്ചു എന്ന് പറഞ്ഞാല് മതിഹാജിയാരുടെ പശു, കുമാരേട്ടന്റെ വാഴത്തോട്ടം, പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്എന്തിന് ഏറെ പറയണം, അവര് ഒന്ന് തീര്ന്നു കിട്ടണേ എന്നുതന്നെയായിരിക്കും നാട്ടുകാരുടെ പ്രാര്ത്ഥന.”
വളരെയധികം കൗതുകത്തോടെയാണ് രാജുവിന്റെ അമ്മയുടെ സംസാരം ഞാന് കേട്ടുനിന്നത് കഥകളില് മാത്രം കേട്ടറിവുള്ള ഒരു കഥാപാത്രത്തെയാണ് ഇന്നലെ എനിക്ക് നേരിട്ടു പരിചയപ്പെടാന് കഴിഞ്ഞത്. കാണുന്ന ഓരോ കാഴ്ചകളോടൊപ്പം മനോഹരമായ മറ്റൊരു ഉപമ ചേര്ത്തുവെക്കാന് കഴിയുന്ന സവിശേഷമായ സിദ്ധി അവര്ക്കുണ്ടെന്നു ഞാന് മനസ്സിലാക്കി.

അമ്മ സംസാരിച്ചുകൊണ്ടേയിരുന്നു .  
അടുക്കളപ്പണിയാ തള്ളക്ക് .. എല്ലാ വീട്ടിലും എത്തും . അടുക്കളയില് കയറും , സഹായിക്കും. ഒരാളും വേണ്ട എന്ന് പറയില്ലഭയം തന്നെഒടുവില്...മനുഷ്യ ജീവന് പോലും തട്ടിയെടുക്കാന് അവരുടെ വാക്കുകള്ക്ക് കഴിയും എന്നായിരിക്കുന്നുവാര്യത്തെ സരസ്വതിയുടെ കാര്യമാ കഷ്ടംപിഴവ് പറ്റിയത് സരസ്വതിയുടെ കൈകള്ക്കോ? മാളുഅമ്മായിയുടെ നാവിനോപാളയില് കിടത്തി കുളിപ്പിക്കുന്ന കൊച്ചിനെ കണ്ടപ്പോള് മാളുഅമ്മായി പറഞ്ഞൂത്രേ.. ബ്രാല് പുളക്കുന്നമാതിരിയാണല്ലോ സരസു..ന്ന് . മൂന്നു ദിവസം ആശുപത്രിയില് കിടന്നുശിരസ്സില് വെള്ളം കയറിയതാത്രേ.”
എന്റെ മനസ്സില് മാളുഅമ്മായി ഒരു അമാനുഷിക രൂപമായ് വളര്ന്നു കഴിഞ്ഞിരുന്നുരാജു ഇടക്ക് കയറി വന്നില്ലായിരുന്നുവെങ്കില് അമ്മ ഇനിയും ഒരുപാട് സംസാരിക്കുമായിരുന്നു.  
സത്യത്തില് അവര് ഒരു പാവമാ.  ഒന്നും സംഭവിക്കണം എന്ന് കരുതിയല്ല അവര് പറയുന്നത്.   ഒരു നിമിത്തം പോലെ പൊടുന്നനെ അവരുടെ നാവില് നിന്നും എന്തോ വീഴുന്നു. അതവര്ക്ക് നിയന്ത്രിക്കാനാകുന്നുമില്ലകഷ്ടം . നീ കയറ്.”.
രാജുവിന്റെ സൈക്കിളിന് പുറകില് ഇരുന്ന് ഗ്രാമത്തിന്റെ കൈവഴികളിലൂടെ നാടകക്യാമ്പിലേക്ക്..
യാത്രക്കിടയില് പ്രേതബാധ ഉണ്ട് എന്ന് പറയുന്ന ആളൊഴിഞ്ഞ ഒരു വീട് രാജു എനിക്ക് കാണിച്ചുതന്നു.  തൃത്താച്ചെടികളെ മാത്രം ഇവിടെ നനച്ചൂട്ടുന്നതാരാ.’ ?
വീടിനു ചുറ്റും നടന്നു കാണുമ്പോള് രാജുവാണ് ഒരു ആത്മഗതം പോലെ ചോദ്യം ചോദിച്ചത്.
തളിരിലകള് വായിലിട്ട് ചവച്ചുകൊണ്ട് ഞാനും ചോദിച്ചു.
"ആരാ ?"
ഇരുള് മൂടിക്കിടക്കുന്ന അകത്തളങ്ങളിലേക്ക് ചിതല്തിന്ന ജനല്പ്പഴുതിനുള്ളിലൂടെ ഞങ്ങള് എത്തി നോക്കിമച്ചിലില്  കടവാതിലുകള് തലകീഴായ് തൂങ്ങിക്കിടക്കുന്നുകാലുകളിലെ പിടുത്തം വിടാതെ നിദ്രയില് പോലും ബോധം നിലനിര്ത്താന് കഴിയുന്ന സാധു ജീവിയെ കൌതുകത്തോടെ ഞാന് കുറച്ചു നേരം നോക്കിനിന്നു.    
ഇന്നലെ ബസ്സ് ഇറങ്ങിയ കവല ഇപ്പോഴും സജീവമാണ്. ആരുടെയോ ശബ്ദം ഉയര്ന്നു കേള്ക്കുന്നുണ്ട്.
അത് അന്തോണി മാപ്ലയാ. പഞ്ചായത്ത് പ്രസിഡന്റിനെ തെറി വെളിക്കികയാണ് കക്ഷി. പഞ്ചായത്ത് കട്ട് മുടിപ്പിച്ച കഥകള് ആണ് വിളിച്ചു പറയുന്നത്. പക്ഷേ മദ്യം അകത്തു ചെന്നാല് മാത്രമേ  ധൈര്യം പുറത്തുവരൂ. എന്തായാലും നീ ഭാഗത്തേക്ക് ശ്രദ്ധിക്കണ്ടമറ്റൊന്നുംകൊണ്ടല്ല അവിടെ മാളുഅമ്മായി നില്പ്പുണ്ട്.
എവിടെ ?... രാജു പറഞ്ഞു തീരുന്നതിനു മുന്പേ ഞാന് സൈക്കിളില് നിന്നും ചാടിയിറങ്ങി.
ഇവരെ തന്നെയാണോ ഞാന് ഇന്നലെ കണ്ടത്? വൃത്തിയുള്ള വസ്ത്രം ധരിച്ച് ഒരു തകരപ്പെട്ടിയും തൂക്കിപ്പിടിച്ച് കവലയിലെ വലിയ മദിരാശിമരത്തണലില് അവര് ബസ്സ് കാത്തു നില്ക്കുന്നു.
എങ്ങോട്ടാണാവോ അവര്തള്ളയെ തനിച്ചാക്കിപ്പോയ ഒരു മകന് ഉണ്ട് , പൊള്ളാച്ചിയിലോ മറ്റോ.. ഇന്നലെ രാജുവിന്റെ അമ്മ പറഞ്ഞത് ഓര്മ്മ വന്നു, ഒരു പക്ഷെ അങ്ങോട്ടാകാം..
ഒരു ചായ പരിചയം മുന് നിര്ത്തി ഞാന് അകലന്നു തന്നെ മാളുഅമ്മായിക്ക് ഒരു ചിരി സമ്മാനിച്ചു. അവര്ക്കെന്നെ മനസിലായോ എന്തോഇരുട്ടില് കണ്ട മുഖം വൃദ്ധനയനങ്ങള് പകലില് തിരിച്ചറിയുന്നതെങ്ങിനെ?
"മാളുഅമ്മായി ഒരു നീണ്ട യാത്രക്കാണല്ലോ..?"
ഇപ്പോഴാണ് അവര് എന്നെ ശരിക്കും ശ്രദ്ധിച്ചത്? കണ്ണുകളില് നിന്നും തീ പാറുന്നതുപോലെ എനിക്ക് തോന്നി. ശരിയാണ് കണ്ണുകള്ക്ക് എന്തോ മാന്ത്രിക ശക്തി ഉണ്ട്അവര് മാത്രമല്ല കവലയിലെ എല്ലാ മുഖങ്ങളും ഇപ്പോള് എന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത്.  മാളുഅമ്മായിയോട് കുശലം ചോദിക്കാന് പോന്ന അപരിചിതന് ആരാണ്?  ചായക്കടയില് നിന്നും ഏതാനും തലകള്  പുറത്തേക്ക് നീണ്ടു.  അവരുടെ നാവില് നിന്നും ഒരിടിത്തീ പോലെ എന്തും വീഴാം. രാജുവിന്റെ മുഖം ഭയം കൊണ്ട് വിറക്കുന്നു. സൈക്കിളില് എന്നെ ബലപൂര്വ്വം പിടിച്ചിരുത്തി അവന് ആഞ്ഞുച്ചവിട്ടി.

പിന്തിരിഞ്ഞ് നോക്കരുത് . തള്ളയുടെ നാവില് നിന്നും വല്ലതും വീഴുമോ എന്നായിരുന്നു എന്റെ ഭയം.”
ഞാനും കൂട്ടിച്ചേര്ത്തു .. “എന്റെയും.”
അത്രയും സമയം മാളുഅമ്മായിയുടെ സമീപത്തു ചുറ്റിപ്പറ്റി നിന്നിരുന്ന ഒരു പൂച്ച എനിക്കും തിരക്കുണ്ട് എന്നറിയിച്ചു കൊണ്ട് ഞങ്ങള്ക്ക് മുന്നിലൂടെ ധൃതിയില് കടന്നു പോയി.

സ്വാഭാവിക നിലനിര്ത്താന് ശ്രമിക്കുമ്പോള് പ്രേക്ഷകന്റെ ക്ഷമ നഷ്ടപ്പെട്ടുകൂടാ. ആകാംക്ഷ നിലനിര്ത്താനായാല് നാം വിജയിച്ചു. പ്രേക്ഷകന് ഒരിക്കലും മുന്വിധികള് ഉണ്ടായിക്കൂടാ. പര്യവസാനം ചോദ്യം ചെയ്യാന് ഇടം നല്കാത്ത വിധം ശക്തമാകണം. ചമയങ്ങളില്ലാതെ എന്റെ കഥാപാത്രങ്ങളെ നേരില് കണ്ടപ്പോള് എനിക്ക് അത്ഭുതം തോന്നി.
സ്ത്രീവേഷം കെട്ടുന്ന അക്ബര് നല്ല കലാകാരന് ആണ്കഥാപാത്രങ്ങള് സുഹൃത്തുക്കള് ആയപ്പോള് സമയം പിന്നെയും ഒരുപാട് കടന്നു പോയി. ഒരു ദിവസം കൊണ്ട് തീര്ക്കാവുന്ന ഇടപെടലുകളേ കാണൂ എന്നായിരുന്നു പുറപ്പെടുമ്പോള്കരുതിയിരുന്നത്. എന്നാല് പ്രതീക്ഷിച്ഛതുപോലെ കാര്യങ്ങള് അത്ര എളുപ്പമല്ല. നാളെ ഒരു ദിവസം കൂടി പൂര്ണ്ണമായും ഉപയോഗപ്പെടുത്തേണ്ടി വരുംഇന്ന് വരുന്നില്ല എന്ന് ഉച്ചക്ക് തന്നെ അമ്മയെ ഫോണില് വിളിച്ചു അറിയിച്ചു..  നേരം ഇരുട്ടുന്നതറിഞ്ഞപ്പോള് രാജുവിനെ ഞാന് വീട്ടിലേക്ക് പറഞ്ഞയച്ചു.  

ഇടവഴിയിലെ ഇരുട്ട് ഇപ്പോള് എനിക്ക് ഒരു തടസ്സമല്ലനിലാവെളിച്ചം ഇന്നലത്തെക്കാളേറെയുണ്ട്. അന്തരീക്ഷത്തില് പുകച്ചുരുളുകള് നിറഞ്ഞു നില്ക്കുന്നു. കണ്ണുകള്ക്ക് ചെറുതായ് നീറ്റല് അനുഭവപ്പെടാന് തുടങ്ങിയിരിക്കുന്നു. എവിടെയോ ചാണകവറളി കരിയുന്ന മണംഇന്നലെ വഴികളില് നിറഞ്ഞുനിന്ന  മൈലാഞ്ചി പൂമണം ഇന്ന് എങ്ങോ പോയ് മറഞ്ഞിരിക്കുന്നു.  പുറകില് ടോര്ച്ച് വെളിച്ചത്തില് ധൃതിയില് രണ്ടു പേര് നടന്നു വരുന്നു. ഇനിയുള്ള യാത്ര അവരോടൊപ്പം ആകാം.  

അങ്ങിനെ അതിന്റെ കാലം കഴിഞ്ഞു”. 
ചിതക്ക് തീ കൊളുത്തിയിരിക്കുന്നു.”
പരസ്പരം സംസാരിച്ചുകൊണ്ട് അവര് തെങ്ങിന് തോപ്പിനുള്ളിലേക്ക് തിരഞ്ഞു നടന്നു. ഇന്നലെ ഇവിടെ വെച്ചാണ് മാളുഅമ്മായി വഴി പിരിഞ്ഞത്. തെങ്ങുകള്ക്കിടയിലൂടെ അകലെ  ഏതോ ഒരു വീട്ടില് നല്ല പ്രകാശവും ആള് പെരുമാറ്റവും കാണാം.. അവര്പറഞ്ഞത് ശരിയാണെങ്കില് .... ! രണ്ടാമത് ഒന്ന് ആലോചിക്കാതെ  അവര്ക്ക് പുറകിലൂടെ ഞാന് കാലുകള് നീട്ടി വെച്ചു.

എനിക്ക് വിശ്വസിക്കാനാകുന്നില്ല.  ഗ്രാമത്തില് വണ്ടിയിറങ്ങിയ  നീമിഷം മുതല് ഇതാ ഇപ്പോള് വരെ എന്റെ ചിന്തകളില് നിറഞ്ഞു നിന്ന മാളുഅമ്മായി എന്ന വ്യക്തിത്വം ഇവിടെ എരിഞ്ഞടങ്ങുകയാണ്.
ഒരാളുടെയും ഒരു തേങ്ങല് പോലും കേള്ക്കുന്നില്ല. രാജുവിന്റെ അമ്മ പറഞ്ഞത് എത്ര ശരിയാണ് എന്ന് ഇപ്പോള് തോന്നുന്നു മരണം ഈയൊരു ഗ്രാമത്തിന്റെ പ്രാര്ത്ഥനയാകണം . ഇനിയും പിരിഞ്ഞു പോകാത്ത ജനക്കൂട്ടം അതെല്ലേ പറയുന്നത്.
മരണം എങ്ങിനെയായിരുന്നു എന്ന് ചോദിച്ചറിയണം എന്നുണ്ട്. പക്ഷെ ആരോട് ചോദിക്കും ?. പരിചയം ഉള്ള ഒരു മുഖവും കാണുന്നില്ല.   ഒരു അപരിചിതന്റെ  ഈ സാന്നിദ്ധ്യത്തെ  പലരും ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. പൂജാരി കേട്ട് മുറുക്കിഒരാള് വന്ന് പൂജാ പണം കൈയ്യില് കൊടുത്തുനനഞ്ഞ മുണ്ടുടുത്തിരിക്കുന്ന അയാള് മാളുഅമ്മായിയുടെ മകന് തന്നെയായിരിക്കും.
ആളുകളുടെ കണ്ണുകള് എന്നില് നിന്നും വിട്ടു പോകുന്നില്ലല്ലോ .. അടക്കിപ്പിടിച്ച ശബ്ദത്തില് ഇവര് എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്? പെട്ടെന്ന് എന്റെ കൈ തണ്ടയില് ഒരു പിടുത്തം വീണു. അത് രാജുവായിരുന്നു.
നീ ഇവിടെ വന്ന് നില്ക്കുവായിരുന്നോ ? എവിടെയെല്ലാം തിരക്കി ഞാന് നിന്നെ .. വാ ..
തെങ്ങിന് തോപ്പിനുള്ളിലൂടെ അതിവേഗത്തില് എന്നെയും കൊണ്ട് അവന് പുറത്ത് കടക്കുമ്പോഴും  കൈത്തണ്ടയിലെ പിടിവിടാതെയിരിക്കാന് അവന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .
എടാ നമ്മുടെ മാളു അമ്മായി .". എനിക്ക് ഒരുപാട് പറയുവാനുണ്ട് . ചോദിക്കുവാനും.
ടൌണ്ണിലേക്കുള്ള അവസാന ബസ്സ് ഇനിയും പോയിക്കാണില്ല . നീ വേഗം നടക്ക്.”
നീ എന്താണീ പറയുന്നത് ? എങ്ങോട്ടാണ് എന്നെ നീ കൊണ്ടുപോകുന്നത്” ?
കവല എത്തും വരെ എന്റെ ചോദ്യങ്ങള്ക്കോ സംശയങ്ങള്ക്കോ ഒരക്ഷരം പോലും അവന് മറുപടിയായ് നല്കിയില്ല. അര്ത്ഥമറിയാത്ത ആശങ്കകളില് ഒടുവില് ഞാനും നിശബ്ദനായികവലയില് ബസ്സ്കാത്തു നില്ക്കുന്ന രണ്ടു പാത്രവ്യാപാരികളെ കണ്ടാകണം അവന് പറഞ്ഞു.
ഭാഗ്യം ബസ്സ് പോയിട്ടില്ല.”
രാജു എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്ക്കുകയാണ്. അവനറിയാം ഇനി ഞാന് ഒന്നും അവനോട് ചോദിക്കുകയില്ല. പറയുകയും ഇല്ല . അവസാന ബസ്സിന്റെ പ്രകാശം അകലെ തെളിഞ്ഞു.
കരുതിവെച്ച രണ്ടു വാചകങ്ങള്ക്കായി അവന്റെ ചുണ്ടുകള് മെല്ലെ ചലിച്ചു.
മാളുഅമ്മായിയുടെ മരണം കാട്ടുതീ പോലെ കാതുകളില് നിന്നും കാതുകളിലേക്ക് പടരുകയാണ്. ഒന്നുകില് നാട്ടുകാര്ക്ക് നിന്നോട് സ്നേഹം അല്ലെങ്കില് ഭയം. രണ്ടിലൊന്ന് ഉറപ്പാക്കാതെ എനിക്ക് നിന്നെ ഇവിടെ നിര്ത്താന് വയ്യ.”
വാഹനത്തിനടിയില്പ്പെട്ട് ചതഞ്ഞരഞ്ഞു ജീവന് നഷ്ടപെട്ട ഒരു പൂച്ചയുടെ നൊമ്പരപ്പെടുത്തുന്ന ഒരു വഴിയോരകാഴ്ചയില്‍ കണ്ണുകള് ഉറപ്പിച്ചു നിര്ത്തി അവന് പറയുന്നത് ശ്രദ്ധയോടെ ഞാന് കേട്ടു നിന്നു.
ബസ്സിന്റെ മങ്ങിയ വെളിച്ചത്തില് എനിക്ക് വിടതരുന്ന പ്രിയ കൂട്ടുകാരന്റെ മുഖം ഞാന് അവസാനമായി നോക്കി. എന്നില് നിന്നും മറച്ചു വെക്കുന്ന ഭാവം മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാന് ആകുന്നില്ല . ഒരു പക്ഷെ അത് സ്നേഹമാകാം, അല്ലെങ്കില് സഹതാപമാകാം അതോ ഭയമോ ? എനിക്കറിയില്ല........

 

.




ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...