അരുതെന്ന് പറ
ഞങ്ങൾ ചെയ്തിരിക്കും.
കയ്പെന്നു പറ
പൊള്ളും എന്നു പറ
ഞങ്ങൾ പുണർന്നിരിക്കും.
ദുഷ്ടൻ എന്നു പറ
ഞങ്ങൾ കൂട്ട് കൂടിയിരിക്കും
ദുശ്ശീലം എന്നുപറ
ഞങ്ങൾ ആവർത്തിച്ചിരിക്കും.
അശ്ലീലം എന്നുപറ
ഞങ്ങൾ അനുകരിക്കും.
വഴിതെറ്റിക്കും എന്നു പറ
ഞങ്ങൾ അനുഗമിക്കും.
നശിപ്പിക്കുമെന്ന് പറ
ഞങ്ങൾ ക്ഷണിച്ചുവരുത്തും.
കളയെന്നു പറ
ഞങ്ങൾ വളമിട്ടു വളർത്തും.
താങ്ങാകും എന്നു പറ
ഞങ്ങൾ ആ കൈ പിഴുതെടുക്കും.
മുറിയും എന്നു പറ
ഞങ്ങൾ ചോരയിലും ചിരിക്കും.
അണയും എന്നു പറ
ഞങ്ങൾ എളുപ്പം ജ്വലിപ്പിച്ചു തീർക്കും.
***************