കൂട്ടിലടച്ചിട്ടതെന്തിനെന്നെ, നിന്നെ-
കേട്ടുപഠിച്ചതേറ്റു ചൊല്ലുവാനോ .?
കൊച്ചുമരപൊത്തില്‍ നഞ്ചുപൈതങ്ങള്‍ തന്‍-
കൂട്ടകരച്ചിലെന്‍ കാതില്‍ മുഴങ്ങുന്നു.
വിട്ടയക്കുമോ ഈ കൂട്ടില്‍ നിന്നെന്നെ നീ -
ആ ചെങ്കദളിക്കുല ഞാന്‍ കൊത്തിപ്പറിക്കട്ടെ.
എങ്കിലും എനിക്കിന്നു പറക്കുവാനാകുമോ-
എന്‍ പൂഞ്ചിറകില്‍ നിന്നും ചോര കിനിയവേ.
No comments:
Post a Comment