പുരുഷബീജം പത്തു മാസം ഗര്‍ഭത്തില്‍ ചുമക്കണം . പുറത്തേക്ക് വരുന്ന മനുഷ്യാകാരംപൂണ്ട ജീവശരീരത്തെ പ്രായം നോക്കി വിലയിട്ട് വാങ്ങാന്‍ ഉഭഭോക്താക്കള്‍പുറത്തു കാത്തുനില്‍ക്കുന്നു. ചുമക്കുന്ന ആ ഭാരത്തിനായ് പണം മുന്‍കൂര്‍ കൊടുത്ത്ചിലര്‍ കച്ചവടം ഉറപ്പിച്ചു നിര്‍ത്തുന്നു. അവര്‍ക്ക് വേണ്ടത് ജീവനുള്ള മനുഷ്യശരീരങ്ങളെയാണ്. പ്രായം ഒരു പ്രശ്നമല്ല. ജീവന്‍ ഉണ്ടാകണം എന്ന് മാത്രം . വില എത്ര വേണമെങ്കിലും നല്‍കാന്‍ ആവശ്യക്കാര്‍ തയ്യാറാണ്.
പത്തു മാസത്തെ കരാറില്‍ ഏതു സ്ത്രീക്കും ആ വ്യവസായ സംരംഭത്തില്‍ അംഗമാകാം. പത്ത് മാസം തന്‍റെ ഉദരത്തില്‍ ആള്‍ താമസം ഉണ്ടായിരുന്നു എന്ന് പത്ത് നിമിഷം കൊണ്ട് വിസ്മരിച്ച് ഉല്പന്നം വിറ്റു പണം കീശയില്‍ വെച്ച് ഒന്നുമറിയാത്ത പോലെ തിരിച്ചു പോരാം.
അധാര്‍മ്മിക പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അപചയം ഈ വന്ന സ്ത്രീത്വം, വിവേക ബുദ്ധിയില്ലാതെ , കരുണയില്ലാതെ, മൂല്യങ്ങളുടെയും വ്യവസ്ഥിതിയുടേയും തായ് വേരറക്കുന്ന അനാഥത്വം എന്ന സാമൂഹിക വിപത്തില്‍ നിന്നും ഒരിക്കലും അവര്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല .
അനാഥ ബാല്യങ്ങള്‍ കാമത്തിന്‍റെ സന്തതികള്‍ ആണ്. മക്കള്‍ മാതാപിതാക്കള്‍ക്ക് ഭാരമായ് മാറുന്നത് ദാരിദ്യത്തില്‍ നിന്നാണ്. അകത്തു ചുമന്ന ഭാരം പുറത്തും ഒരു ഭാരമായ് അവശേഷിക്കുമ്പോള്‍ നിലനില്‍പ്പിന് വേണ്ടിയുള്ള ഉപാദികള്‍ അവര്‍ തിരയാന്‍തുടങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കുന്ന അനാഥമന്ദിരങ്ങള്‍ അവര്‍ക്ക്അഭയ കേന്ദ്രങ്ങള്‍ ആയി മാറുന്നു. ചിലര്‍ക്ക്, ജീവിതത്തില്‍ സംഭവിച്ചു പോയ ഒരബദ്ധം ഒരിക്കല്‍ പോലും പുറം ലോകംഅറിയാതെ ഒളിപ്പിക്കാന്‍ അനാഥാലയങ്ങള്‍ ആശ്രയ കേന്ദ്രങ്ങള്‍ ആകുന്നു.
എന്നാല്‍ ജീവിത നിലവാരവും അടിസ്ഥാന സൗകര്യങ്ങളുടെ വികസിക്കുകയും ചെയ്തപ്പോള്‍അനാഥാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷിണി നേരിടേണ്ടിവന്നു. അവര്‍ അനാഥകളെ തേടി അലയാന്‍തുടങ്ങി. അനാഥകള്‍ എന്ന് മുദ്രകുത്തി ബാല്യങ്ങള്‍ക്ക് വിലിയിടാന്‍ തുടങ്ങിയപ്പോള്‍ ജീവകാരുണ്യത്തിന് പിന്നിലെ കച്ചവട ലക്‌ഷ്യം മറനീക്കി പുറത്തുവരുന്നു.
അനുദിനം ഉണ്ടായികൊണ്ടിരിക്കുന്ന ഈ അനാഥ ജന്മങ്ങള്‍എല്ലാം എവിടെയാണ്ഒളിച്ചിരിക്കുന്നത് ? എങ്ങോട്ടാണ് അപ്രക്ത്യക്ഷമായത്?
അനാഥാലത്തിന്‍റെ ഇരുള്‍ അടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ കാരുണ്യത്തിന്‍റെ ഭിക്ഷാപാത്രം കൈയ്യിലേന്തി വിശപ്പ് നല്‍കിയ ഈശ്വരനെ ശപിച്ചുകൊണ്ടുറങ്ങുന്നു ചിലര്‍. ഭിക്ഷാപാത്രം ഏന്തുന്ന മറ്റു ചില കൈകള്‍ നമ്മുടെതെരുവോരങ്ങളില്‍ അംഗവൈകല്യം സംഭവിച്ച് ദയനീയതുടെ ഭീകര രൂപമായ് അലഞ്ഞുതിരിയുന്നു. ചിലര്‍ സമ്പന്നന്‍റെ അടുക്കളയിലേക്കും പണിശാലയിലേക്കും അടിമകളായി വലിച്ചെറിയപ്പെടുന്നു. അവര്‍ ഒളിച്ചിരിക്കുന്ന ഈ ഇടങ്ങള്‍ നമുക്ക് പരിചയം ഉള്ളതാണ് . നമ്മളുടെ കണ്ണുകള്‍ക്ക് എത്തിച്ചേരാന്‍കഴിയാത്ത എത്രയെത്ര ഇടങ്ങളില്‍ ഇനിയും അവര്‍ ഒളിച്ചിരിക്കുന്നുണ്ടാകും ?. ഒരിക്കലുംകണ്ടെത്താനാകാതെ ഈ ഭൂമുഖത്ത് നിന്നും അപ്രക്ത്യക്ഷ മായ അനാഥജന്മങ്ങളെ തിരഞ്ഞാല്‍ ഒരു പക്ഷെ നമ്മളുടെ അന്ന്വേഷണംഎത്തിച്ചേരുക ആതുരാലയങ്ങളില്‍നിന്നും ജീവിതത്തിലേക്ക് തിരിച്ചു കയറിയ ജന്മങ്ങളുടെ ആന്തരികാവയവങ്ങളിലൂടെ അവര്‍ നമ്മളോട് സംസാരിക്കുമ്പോഴായിരിക്കും.
അവരുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പൊടിയുകയില്ല. നിശബ്ദമായ ആ നിലവിളികള്‍ പുറംലോകം കേള്‍ക്കുകയുമില്ല. അവര്‍ക്ക് ആഗ്രഹങ്ങള്‍ ഇല്ല , സ്വപ്നങ്ങള്‍ ഇല്ല . വൃഥാവിലായൊരു ജന്മത്തെ ഓര്‍ത്ത് വേവലാതികള്‍ ഒട്ടും തന്നെയില്ല . ഈ വിശ്വപ്രകൃതിയുടെ സൗന്ദര്യവും ജീവിതത്തിലെ സുന്ദരമൂഹൂര്‍ത്തങ്ങളുടെ ചിന്തകളും അവരുടെ മനസ്സില്‍ നിന്നും പറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഒരു മൊട്ടു സൂചി താഴെ വീണാല്‍ ഉണ്ടാകുന്ന ശബ്ദത്തില്‍ നിന്നുപോലും ഞെട്ടിയുണരാന്‍ പാകത്തില്‍ ദുര്‍ബലമായ മനസ്സും ശരീരവുമായി അവര്‍ പാകപ്പെട്ടിരിക്കുന്നു. പ്രതീക്ഷകള്‍ അസ്തമിച്ച ലോകത്ത് കൂരിരുട്ടിലേക്ക് കണ്ണുകള്‍ പായിച്ച് തേടി വരാന്‍ തങ്ങള്‍ക്ക് ആരുമില്ല എന്ന തിരിച്ചറിവില്‍ ഏതു സമയത്തും കാതില്‍ വന്നു ചേരാവുന്ന ഉടമസ്ഥന്‍റെ ആജ്ഞകള്‍ക്ക് അവര്‍ കാതോര്‍ത്ത് നില്‍ക്കുന്നു.
ഉടമസ്ഥന്‍റെ ആ വിളി കാതില്‍ മുഴങ്ങി.
പുറകില്‍ അനുസരണയോടെ നടന്നു നീങ്ങുന്ന അനാഥ ബാല്യങ്ങള്‍. അവര്‍ അറിയുന്നില്ല.
"ഇത് ഉണ്ണുവാനോ അതോ ഉപയോഗിക്കുവാനോ ?"
==========================================
No comments:
Post a Comment