Friday, February 21, 2014
ഒരു സദാചാരത്തിന്‍റെ "കിളി" രോദനം ..
"ചേച്ചീ ഇനി കുറച്ച് പേര്‍ അടുത്ത ബസ്സില്‍ വരൂ .."
അതൊരു കിളിയുടെ അപേക്ഷയാണ് . പക്ഷെ ആര് കേള്‍ക്കാന്‍ . മുന്നില്‍ പോകേണ്ട രണ്ടു ബസ്സുകള്‍ ഇല്ല . എങ്ങിനെയെകിലും കാലുവെക്കാന്‍ ഒരിടം, അതിനുള്ള ബദ്ധപ്പാടിലാണ് എല്ലാവരും. സ്ത്രീ യാത്രക്കാരാണ് കൂടുതലും , പുരുഷന്മാരുടെ ഫുട്ട്ബോര്‍ഡില്‍ നേരത്തെ ആളുകള്‍ തൂങ്ങി കഴിഞ്ഞിരിക്കുന്നു .
ബസ്സിലെ ഈ തിരിക്കിനിടയിലും , യാത്രക്കാരുടെ ഈ ബുദ്ധിമുട്ടിനിടയിലും ഒരു മാന്ന്യന്‍ സീറ്റിലിരുന്നുകൊണ്ട് സദാചാരം വിളമ്പുകയാണ്. വിഷയം ബസ്സിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തന്നെ. അയാളുടെ ഓരോ കൂരമ്പുകളും ചെന്ന് തറച്ചു കൊണ്ടിരിക്കുന്നത് ആ കൊച്ചു കിളിയുടെ ദേഹത്തു തന്നെയാണ്. മാന്ന്യന്‍ അസ്വസ്തനാണ്. കാരണം സ്ത്രീകള്‍ ഏറെ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മുന്‍വാതിലിന്‍റെ നിയന്ത്രണം അവന്‍റെ കൈകളിലാണ് എന്നതുതന്നെ. ഒരു അഭ്യാസിയെപ്പോലെ അവന്‍ ഫുട്ട് ബോര്‍ഡില്‍ തൂങ്ങി കിടന്ന് സ്ത്രീ യാത്രക്കാരുടെ ഭാരം തന്‍റെ രണ്ടു കൈ തണ്ടകളില്‍ താങ്ങി ബാലന്‍സ് ചെയ്ത് നില്‍കുകയാണ് .
ബസ് ഓരോ വളവ് തിരിയുമ്പോഴും മറ്റു വാഹനങ്ങക്ക് സൈഡ് കൊടുക്കുമ്പോഴും സ്ത്രീകള്‍ ആ കൈകള്‍ക്കിടയിലൂടെ ഉതിര്‍ന്നു വീഴുമോ എന്നായിരുന്നു എന്‍റെ ടെന്‍ഷന്‍.
ഒരുപക്ഷെ പഠിത്തം പാതിവഴിയില്‍ മുടങ്ങിയിരിക്കാം . അല്ലെങ്കില്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ ചെറുപ്പത്തിലെ ജോലിചെയ്യുന്നതിന് കാരണമായിരിക്കാം അതുമല്ലെങ്കില്‍ ബസ്സിലെ പണി ഒരു ക്രേസ് ആയി എടുത്തിരിക്കാം. എന്തായാലും ആളു സ്മാര്‍ട്ട് ആണ് .
ബസ് സ്റ്റാന്റിലേക്ക് കടന്നു പാര്‍ക്ക് ചെയ്തു. മാന്ന്യന്‍ പൂര്‍വ്വാധികം ശക്തി സംഭരിച്ചിരിക്കുന്നു. സീറ്റില്‍ നിന്നും അയാള്‍ ചാടി എഴുന്നേറ്റു . എല്ലാവരും ആകാംക്ഷയോടെ നോക്കിനില്‍ക്കെ കിളിയുടെ നേരെ അയാള്‍ പാഞ്ഞടുത്തു . എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ അയാള്‍ പൊട്ടിത്തെറിച്ചു:-
"നിന്‍റെയൊക്കെ അമ്മയും പെങ്ങളുമാണെങ്കില്‍ നീ ഇങ്ങനെ തൊട്ടുരുമി നില്‍ക്കുമോടാ ചെറ്റേ " .?
പറഞ്ഞു തീരുന്നതിനുമുന്‍പേ പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദവും കേട്ടു. ആറടി ഉയരവും അതിനൊത്ത ശരീരവുമുള്ള ആ മാന്യന്‍റെ ശരീരം വാഴപിണ്ടി വെട്ടിയിട്ടപോലെ നിലത്തു വീണു.
പിന്നെ എല്ലാവരും കേള്‍ക്കെ തൊണ്ടഇടറി കൊണ്ട് അവന്‍ ഇങ്ങിനെ പറഞ്ഞു-
" കുടുംബം പോറ്റാന്‍ ജോലിക്കുപോകുന്ന ഈ അമ്മ പെങ്ങമാരുടെ ജീവന്‍ ഇത്രനേരം എന്‍റെ ഈ കൈകളിലായിരുന്നു. ഇവന്‍റെയൊക്കെ വയസ്സായ അമ്മക്ക് ബസ്സില്‍ കയറാനും ഇറങ്ങുവാനും സഹായമാകുന്നത് ഈ കൈകളാണ് ആണ്. ., മൂന്നും നാലും കുട്ടികളുമായി ബസ്സില്‍ കയറുന്ന ഇവന്‍റെയൊക്കെ ഭാര്യമാര്‍ക്ക് സഹായമായി എത്തുന്നതും ഈ കൈകള്‍ തന്നെ. ഒരപകടം വന്നാല്‍ നിങ്ങളെല്ലാവരും കൂടി ഏറ്റവും ആദ്യം തല്ലിയോടിക്കുന്നതും ഈ കൈകള്‍ തന്നെ. എന്നിട്ട് വിളിക്കുന്നതോ ഞെരെമ്പ് രോഗികള്‍ എന്നും. നിങ്ങളും അറിയണം എനിക്കും ഉണ്ട് അമ്മയും പെങ്ങളും " .
ബസ്സില്‍ നിന്നുമിറങ്ങി അവന്‍റെ തോളില്‍ മെല്ലെ തട്ടി, മാറി കയറേണ്ട അടുത്ത ബസ്സിനടുത്തേക്ക് നീങ്ങുമ്പോള്‍ ഞാന്‍ ഒന്നു പിന്തിരിഞ്ഞു നോക്കി , മാന്ന്യന്‍ അതേ കിടപ്പുതന്നെ . ആരാലും അവഗണിക്കപ്പെട്ടവനായി.... —
Subscribe to:
Post Comments (Atom)
ട്രെൻഡ്
അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...
-
ചെമ്പട്ട് ഉടുത്ത് അരമണി ചുറ്റി പള്ളിവാളും ചിലമ്പും കൈകളിലേന്തി വ്രതത്തിന്റെ നാലപത്തി ഒന്നാം നാള് ദേവി ഉപാസകനായ അച്യുതന് മനസ്സും ശരീരവ...
-
മഴ ഒരനുഭവമാണ് ... അനുഗ്രഹമാണ് ...അനുഭൂതിയാണ് ..എന്നാല്‍ അതിപ്പോള്‍ ശരിക്കും ഒരു ശാപമാണ് . കര്‍ക്കിടത്തിലെ കനത്ത മഴയ്ക്ക് അല്പം ഒരു ശമന...
-
പ്രായമായവരെ കരയിക്കാമോ? ഒരിക്കലും പാടില്ല. എനിക്കറിയാം. എന്തുചെയ്യാം പക്ഷെ, സംഭവിച്ചു പോയി. അതെ., ഞാൻ എഴുതുകയല്ല., പറഞ്ഞുതു...
No comments:
Post a Comment