Monday, February 24, 2014
കണ്ണേ മടങ്ങുക .....
ഈ വാര്‍ത്ത കേള്‍ക്കുന്നത് ശുഭകരമോ , അശുഭകരമോ ?
ആ സത്യം വിളിച്ചു പറയുന്നത് ശരിയോ തെറ്റോ ? .....
രണ്ടിലും ഗുണ ദോഷ അനുഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത്യന്തം സങ്കീര്‍ണ്ണമായ ഒരു മാനസികാവസ്ഥയില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. നല്ല സുഹൃത് ബന്ധങ്ങള്‍ , സമകാലിക വിഷയങ്ങളിലൂടെയുളള ഒരു ഓട്ട പ്രദക്ഷിണം , ചെറിയ ചെറിയ സംവാദങ്ങള്‍ , വിവരവും വിജ്ഞാന പ്രധാവുമായ വിഷയങ്ങളുടെ കൈമാറ്റങ്ങള്‍ എന്നിവയിലൂടെ മാനസികമായി ഊര്‍ജ്ജവും സന്തോഷവും കണ്ടെത്തുന്ന എന്‍റെ ഫേസ് ബുക്ക് ബന്ധത്തിനപ്പുറം ഫേസ് ബുക്കിന് മറ്റൊരു മൊഖം കൂടിയുണ്ടെന്ന് വളരെ യാദൃശ്ചികമായിയാണ് ഞാന്‍ അറിഞ്ഞത്.
ഇന്ന് നാം കണ്ടതും പരിചയപ്പെട്ടതുമായ ഫേസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനത്തിന് നാം കാണാത്തതും പരിച്ചയമില്ലാത്തതുമായ ഞെട്ടിക്കുന്ന മറ്റൊരു മുഖം കൂടിയുണ്ട് . ഏതു സമയവും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഒരു അഗ്നി പര്‍വ്വതം ആയി മാറി കഴിഞ്ഞിരിക്കുന്നു നമ്മളുടെ ഈ ഫേസ് ബുക്ക് . അതിന്‍റെ ദുര്‍ഗ്ഗന്ധം വമിക്കുന്ന പുകയില്‍ നിന്നും മലീമസമായ ഒരു സംസ്കാരവും ക്രൂരതയില്‍ പതറാത്ത മനസ്സും അനുദിനം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിലെ ലൈഗ്ഗിക ആരാജകത്തിന്‍റെയും അടക്കാനാവാത്ത ലൈഗ്ഗിക അഭിനിവേശ ത്തിന്‍റെയും ഏറ്റവും പുതിയ നേര്‍കാഴ്ചകള്‍ ഓരോ ദിവസവും ഫേസ് ബൂക്കിലൂടെ കടന്നു പോകുമ്പോള്‍ ഒരു പോണ്‍ സൈറ്റും ഇതിന് പകരം വെക്കാന്‍ പോന്നതാവുന്നില്ല . കരുണയുടെ ഉറവയില്ലാത്ത നരാധമന്മാരുടെ കൊടും ക്രൂരതകളുടെ കാഴ്ചകള്‍ ഏതൊരു സഹൃദയന്‍റെയും മാനസിക നില തകിടം മറിക്കാന്‍ പോന്നതാണ് . കണ്ട കാഴ്ചകളെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിന്നില്ല . അത് നിങ്ങളുടെ ഒരു നല്ല ദിനത്തെ നശിപ്പിക്കാന്‍ പോന്നതാണ് എന്നത് തന്നെ . ഇത്തരം പച്ചയായ കാഴ്ചകളിലൂടെ, ഇതും ലോകമാണ് എന്ന് നാം പരിചയപ്പെടുന്നു .
അതിനുമപ്പുറം ഈ കാഴ്ചകളുടെ കൈമാറ്റത്തിലൂടെ കൊണ്ടും കൊടുത്തും , കണ്ടും കേട്ടും കൈവിറക്കാത്തതും മനസ്സിടറാത്തതുമായ ഒരു മാനസിക നില നമ്മളുടെ ഉള്ളില്‍ സ്വയം രൂപപ്പെടുന്നത് ഒരു പക്ഷെ നാം തിരിച്ചറിയുന്നില്ല . മൂല്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ചു നില്‍കാന്‍ പ്രാപ്തരാക്കുന്ന അത്യന്തം അപകടകരമായ അവസ്ഥാ വിശേഷം തന്നെയാണ് ഇത്.
സ്കൂള്‍ കുട്ടികളില്‍ പോലും ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് ഇല്ലാത്തവര്‍ വിരളമാണ്. മകന്‍ / മകള്‍ ഫേസ് ബുക്ക് ആണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത് എന്ന് തെല്ലു ആശ്വാസത്തോടെ ഇരിക്കുന്ന മാതാപിതാക്കള്‍ ഉണ്ട് . പക്ഷെ അവര്‍ അറിയുന്നില്ല അവന്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്നതിനെല്ലാം ഫേസ് ബുക്കില്‍ എണ്ണമറ്റ പ്രൊഫൈലുകള്‍ ഉണ്ട് . അവന്‍ സഞ്ചരിക്കുന്ന വഴികള്‍ , അവന്‍റെ മാനസിക നില ഇത് നമ്മളുടെ ശ്രദ്ധയില്‍ നിന്ന് അന്ന്യമാകരുത്.
ഈ സത്യം നിങ്ങളോട് പങ്കു വെക്കുമ്പോഴും എനിക്കൊരു അപേക്ഷയെ ഉള്ളൂ . അറിയാനുള്ള ആഗ്രഹത്താല്‍ നിങ്ങള്‍ എടുത്തു ചാടിയാല്‍ ഒരു പക്ഷെ ഒരു തിരിച്ചു വരവ് അസാധ്യമാകും വിധം ഒരു മാനസിക നില രൂപപ്പെടാം . കയ്യില്‍ ഒരു കയറുമായ് ഫേസ് ബുക്കിന്‍റെ കാണാകയങ്ങളിലേക്ക് സാവകാശം ഇറങ്ങുക . നിങ്ങളെ നിങ്ങളായ് തന്നെ നിലനിര്‍ത്തുവാന്‍ അത് അത്യാവശ്യമാണ് . കണ്ട കാഴ്ചകളിലും പരിചയപ്പെട്ട ലോകത്തിലും ഒരു ഒട്ടല്‍ ഉണ്ടാകാതെ തിരിച്ചു കയറുക..
Subscribe to:
Post Comments (Atom)
ട്രെൻഡ്
അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...
-
ചെമ്പട്ട് ഉടുത്ത് അരമണി ചുറ്റി പള്ളിവാളും ചിലമ്പും കൈകളിലേന്തി വ്രതത്തിന്റെ നാലപത്തി ഒന്നാം നാള് ദേവി ഉപാസകനായ അച്യുതന് മനസ്സും ശരീരവ...
-
മഴ ഒരനുഭവമാണ് ... അനുഗ്രഹമാണ് ...അനുഭൂതിയാണ് ..എന്നാല്‍ അതിപ്പോള്‍ ശരിക്കും ഒരു ശാപമാണ് . കര്‍ക്കിടത്തിലെ കനത്ത മഴയ്ക്ക് അല്പം ഒരു ശമന...
-
പ്രായമായവരെ കരയിക്കാമോ? ഒരിക്കലും പാടില്ല. എനിക്കറിയാം. എന്തുചെയ്യാം പക്ഷെ, സംഭവിച്ചു പോയി. അതെ., ഞാൻ എഴുതുകയല്ല., പറഞ്ഞുതു...
No comments:
Post a Comment