Monday, February 24, 2014
മഞ്ചുപാദം കഴുകിയാല്‍ നാരീപൂജയാകുമോ ?....
ഒരു സെലിബ്രിറ്റിയെ തിരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യമല്ലെ ഇതിന്‍റെ ലക്ഷ്യം എന്ന് ഒരു വശത്ത് നിന്നും സംശയം വരുമ്പോള്‍ , മറ്റൊരു വശത്തുനിന്നും നാരീ പൂജക്ക് തിരഞ്ഞെടുക്കാന്‍ എന്തു മാനദണ്ഡം ആണ് മഞ്ചു വാര്യര്‍ക്കുള്ളത് എന്ന സംശയവും ഉയര്ന്നുവന്നു .മറ്റു ചിലരാകട്ടെ മഞ്ചു വാര്യര്‍ക്ക് പകരം നിഷ്കളങ്കയായ ഒരു ബാലികയേയോ സമൂഹത്തിന് മാതൃകയായ ഒരു സ്ത്രീയേയോ ആയിരുന്നു കാല്‍ കഴുകാന്‍ തിരഞ്ഞെടുക്കേണ്ടിയിരുന്നത് എന്നും നിര്‍ദ്ദേശം വെക്കുകയുമുണ്ടായി. പ്രത്യക്ഷത്തില്‍ വളരെ അഭികാമ്യമായി തോന്നുന്ന സംശയവും നിര്‍ ദ്ദേശവും ഒന്നു പുന:പരിശോധിക്കുകയാണ്..
ഇവിടെ കാല്‍ കഴുകുക എന്ന അനുഷ്ഠാനകര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് വ്യക്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കാരണമായ് ഭവിച്ചത് എന്ന് മനസിലാക്കാം .. മാനസിക സംഘര്‍ഷങ്ങള്‍ ഉടലെടുത്തതാകട്ടെ ഭക്തന്‍റെ മനസ്സിലും . അവന്‍റെ ഉള്ളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ദേവീ സങ്കല്പത്തെ മഞ്ചുവാര്യര്‍ എന്ന വ്യക്തിയുമായി താതാത്മ്യം പ്രാപിക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായ് വരുന്നത് .
നാരിയുടെ പാദം കഴുകി പരിശുദ്ധമാക്കുക എന്ന കര്‍മ്മം ആണ് അവിടെ നടന്നത് . ഒരു ഭക്തന്‍ ദേവിയോടുള്ള തന്‍റെ ഭക്തി പ്രതിഫലിപ്പി ക്കാന്‍ കഴിയുന്ന ഒരു കര്‍മ്മമായാണ് നാരീ പൂജയെ കാണുന്നത് . ദേവിയുടെ പ്രീതി സമ്പാദനം പരമമായ ലക്‌ഷ്യമായ് അവന്‍ സ്വീകരിക്കുന്നു. പാദം കഴുകുമ്പോള്‍ അവ ന്‍റെ മനസ്സില്‍ നാരിയില്‍ ഒരു ദേവീഭാവം ഉടലെടുക്കുമ്പോള്‍ കര്‍മ്മം അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വ്യതിച്ചലിക്കപ്പെടുന്നു. ലക്ഷ്യം വ്യതിചലിച്ച മനസ്സില്‍ സംശയങ്ങള്‍ ആവിര്‍ഭവിക്കുന്നു.
നാരീ പൂജയെ ദേവീ പൂജയായ് മാറുന്നത് ഭക്തന്‍റെ മനസ്സില്‍ ആണ് ദേവിക്കുള്ളപൂജ ക്ഷേത്രത്തിനകത്ത് മൂന്ന് കാലങ്ങളില്‍ ദിനവും ചെയ്തു പോരുന്നു. നാരിയുടെ പാദങ്ങളെ പരിശുദ്ധമാക്കി നിലനിര്‍ത്തുക എന്നതാണ് ഇവിടെ നാരീപൂജ. സമൂഹ നന്മക്ക് വേണ്ടി മൂല്യങ്ങള്‍ പ്രദാനം ചെയ്തു നിലകൊള്ളുന്നു ഓരോ ക്ഷേത്രവും. നാരീപാദങ്ങളില്‍ അഴുക്ക് പടരാതെ സംരക്ഷിക്കേണ്ട കര്‍ത്തവ്യ ബോധം പുരുഷനില്‍ നിക്ഷിപ്തമാണ് എന്ന് ഈ ക്ഷേത്രം ഇവിടെ പ്രതീകത്മകമായി കാണിച്ചു തരുന്നു.
നിഷ്കളങ്ക ബാലികയുടെയും മാതൃകാ സ്ത്രീയുടെയും പാദങ്ങള്‍ കഴുകി പരിശുദ്ധമാക്കേണ്ടതില്ല. ബാലികയുടെ പരിശുദ്ധി അവളിലെ നിഷ്കളങ്കത്വം ആണെങ്കില്‍ ഒരു മാതൃകാ സ്ത്രീയുടെ പരിശുദ്ധി അവരില്‍ മാതൃകയായ് നിലകൊള്ളുന്ന ഗുണം തന്നെയാണ് ആയതിനാല്‍ അവര്‍ എക്കാലവും നമസ്കാര യോഗ്യമാണ് . തങ്കത്തെ വീണ്ടും ശുദ്ധീകരിക്കെണ്ടതില്ലല്ലോ . ഏതു പാദങ്ങള്‍ കഴുകി എന്നതല്ല എന്തിന് പാദങ്ങള്‍ കഴുകി എന്നതായിരിക്കണം ഇതില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടത് .
ഗജ പൂജയിലും ഗോ പൂജയിലും കര്‍മ്മത്തില്‍ അന്നത്തിനു പ്രാധാന്യം നല്കുമ്പോള്‍ നാരീയില്‍ പരിശുദ്ധി തന്നെയാണ് പൂജനീയം എന്ന് തിരിച്ചറിഞ്ഞ ആ മനീഷിക്ക് മനസാ പ്രണാമം.
Subscribe to:
Post Comments (Atom)
ട്രെൻഡ്
അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...
-
ചെമ്പട്ട് ഉടുത്ത് അരമണി ചുറ്റി പള്ളിവാളും ചിലമ്പും കൈകളിലേന്തി വ്രതത്തിന്റെ നാലപത്തി ഒന്നാം നാള് ദേവി ഉപാസകനായ അച്യുതന് മനസ്സും ശരീരവ...
-
മഴ ഒരനുഭവമാണ് ... അനുഗ്രഹമാണ് ...അനുഭൂതിയാണ് ..എന്നാല്‍ അതിപ്പോള്‍ ശരിക്കും ഒരു ശാപമാണ് . കര്‍ക്കിടത്തിലെ കനത്ത മഴയ്ക്ക് അല്പം ഒരു ശമന...
-
പ്രായമായവരെ കരയിക്കാമോ? ഒരിക്കലും പാടില്ല. എനിക്കറിയാം. എന്തുചെയ്യാം പക്ഷെ, സംഭവിച്ചു പോയി. അതെ., ഞാൻ എഴുതുകയല്ല., പറഞ്ഞുതു...
No comments:
Post a Comment