Thursday, February 20, 2014
എന്തേ ചെണ്ടക്ക് അശുദ്ധിയില്ല...?
അഹിന്ദുക്കള്‍ മാത്രമല്ല മത്സ്യമാംസാദികള്‍ ക്ഷേത്രത്തിനകത്തു പ്രവേശിച്ചാലും ക്ഷേത്രം അശുദ്ധമാകും, മൂര്‍ത്തി കളങ്ക പ്പെടുമെന്ന് വിശ്വാസം . കടുത്ത നിഷ്ടകള്‍ നിലനിര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ചെണ്ടക്ക് ശ്രീകോവിലിന് പുറത്തു തന്നെ സ്ഥാനം. ചെണ്ട മാത്രമല്ല , ഇടക്ക , മദ്ദളം , തിമില , ഉടുക്ക് അങ്ങിനെ ഒട്ടു മിക്ക വാദ്യോപകരണങ്ങളും നമ്മുടെ ക്ഷേത്രങ്ങളില്‍ സാര്‍വത്രി കമായി ഉപയോഗിക്കുന്നു. ക്ഷേത്രകലകളിലെ വാദ്യോപകരണം എന്ന നിലയില്‍ ഇവ സ്ഥാനം പിടിച്ചപ്പോള്‍ അത് മൃഗചര്‍മ്മം കൊണ്ട് നിര്‍മ്മിതമാണ് എന്ന ഭക്തന്‍റെ മാനസിക സംഘര്‍ഷം അപ്രത്യക്ഷമാകുകയും അവയ്ക്ക് ദൈവിക ഭാവം കൈവരികയും ചെയ്തു .
വാദ്യോപകരണം ഏതു തന്നെയായാലും അത് മൃഗചര്‍മ്മ ത്താല്‍ നിര്‍മ്മിതമാണ് എങ്കില്‍ എപ്രകാരം അത് ഒരു ക്ഷേത്രത്തിനകത്ത് സ്വീകാര്യമായി ? ഇത് എന്‍റെ ഒരു അന്ന്വേഷണം ആയിരുന്നു . വ്യക്തമായ താന്ത്രിക വിധിയോടെയുളള ശുദ്ധികര്‍മ്മങ്ങള്‍ക്കൊടുവിലാണ് ചെണ്ടയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കപ്പെടുന്നത് എന്നതായിരുന്നു പല ആചാര്യന്മാരില്‍ നിന്നും തന്ത്രികളില്‍ നിന്നും എനിക്ക് ലഭിച്ച അറിവുകള്‍ . ആ ക്രിയകളുടെ വ്യക്തമായ വിശദീകരണങ്ങള്‍ തന്നെ എനിക്ക് ലഭിക്കുകയുണ്ടായി . ഞാന്‍ സംതൃപ്തനല്ലായിരുന്നു . കാരണം എങ്ങിനെ ? എന്ന ചോദ്യമല്ല , എന്തുകൊണ്ട്? എന്നതായിരുന്നു എന്റെ അന്ന്വേഷണം .
വാടാ മലര്‍ കൊണ്ടാണ് ഭഗവാന് അര്‍ച്ചന . വാടാ മലര്‍ ആകണം പൂജാ പുഷ്പം . ചെണ്ടക്ക് ക്ഷേതത്തിനകത്ത് പ്രവേശിക്കാമോ എന്ന അന്വേഷണം ഒരു പൂജാപുഷ്പത്തില്‍ നിന്നും ഞാന്‍ ആരംഭിച്ചു..
ഒരു പൂവിന്ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാം എങ്കില്‍ ഒരു ചെണ്ടക്കും പ്രവേശിക്കാം . നികൃഷ്ട വസ്തുവില്‍ ഉല്കൃ്ഷ്ടഭാവത്തെ കല്പ്പിക്കുകയാണ് അവിടെ സംഭവിക്കുന്നത് . ക്ഷേത്രങ്ങള്‍ ആവിഭവിച്ച കാലത്തോളം തന്നെ പഴക്കമുണ്ട് ഈ ആചാരങ്ങള്‍ക്കും. ഉത്കൃഷ്ട വസ്തുവില്‍ ഉത്കൃഷ്ട ഭാവമാണ് പൂവിനുള്ളതെങ്കില്‍ നികൃഷ്ട വസ്തുവില്‍ ഉത്കൃഷ്ട ഭാവം ചെണ്ട വീണ്ടെടുക്കുന്നു.
എങ്ങിനെ?.
വിടര്‍ന്ന പൂവ് വണ്ടിന്‍റെതാണെങ്കില്‍ വീണ പൂവ് മണ്ണിനു സ്വന്തം. വാടാമലര്‍ ആണ് യഥാര്‍ത്ഥ പൂജാ പുഷ്പം . വിടര്‍ന്ന പൂവിനും വീണ പൂവിനും ഇടയില്‍ ചെറിയ ഒരു സമയ ദൈര്‍ ഘ്യമുണ്ട് . വാടാന്‍ തുടങ്ങുന്നതിനു മുന്പു്ള്ള സമയം . ചെടിയെ മുറിവേല്പ്പിക്കാതെ പൂ പറിക്കാവുന്ന ആ സമയം. ചെറിയൊരു കാറ്റടിച്ചാല്‍ കൊഴിഞ്ഞു വീഴുന്ന അറളിപൂക്കള്‍ അപ്പോള്‍ തന്നെ എടുത്തുനോക്കിയാല്‍ ഇതു മനസിലാക്കാം . (അറളി പൂക്കള്‍ പൂജാ പുഷ്പമാണ്) പൂവിന്‍റെ സമസ്ത സൗന്ദര്യവും സൗരഭ്യവും നിലനിക്കുന്ന ചെറിയ ഒരിടവേള . പൂവ് നിസ്സംഗതയില്‍ നിലനില്ക്കുന്ന സമയം . ഈ സമയം പൂവ് നിലനില്ക്കുന്നത് വണ്ടിന് വേണ്ടിയല്ല , മണ്ണിനു വേണ്ടിയല്ല , നിസംഗതയില്‍ നിലകൊള്ളുന്ന ആ വാടാമലര്‍ കൊണ്ട് വേണം ഭഗവാനുള്ള അര്‍ച്ചന . വാടാന്‍ തുടങ്ങുന്നതോടെ അത് മണ്ണിന് അഥവാ ഭൂമിയുടെതായ് മാറുന്നു .
ഇനി നമുക്കു ചെണ്ടയിലേക്ക് വരാം . ജീവന്‍ വെടിഞ്ഞ മൃഗത്തി ന്‍റെ (കൊന്നതല്ല , മൃഗള്‍ക്കിടയില്‍ കൊലപാതകവും ഇല്ല) തോല്‍ ആണ് ചെണ്ടക്ക് ഉപയോഗിക്കുന്നത്.പഞ്ചഭൂതങ്ങളില്‍ നിന്നും ആവിര്‍ഭവിച്ചു പഞ്ചഭൂതങ്ങളില്‍ തന്നെ വിലയം കൊള്ളുന്നു ഏതൊരു ജീവശരീരവും. മൃതശരീരം അഴുകലിനെ പ്രയോജനപ്പെടുത്തുന്നത് ഭൂമിക്ക് വേണ്ടിയാണ് . അതിന് മുന്പ് ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന ചര്‍മ്മത്തിന് നിസ്സംഗതയില്‍ നിലകൊള്ളുന്ന വാടാമലരിന്‍റെ ഭാവം തന്നെയാണ് . ശുദ്ധി കര്‍മ്മത്തിലൂടെ അത് തേജസ്സുറ്റതായ് മാറുന്നു .
വിചാര വികാരതി ഇന്ദ്രിയഭാവങ്ങളോടെയുള്ള പഞ്ച ഭൂതാതിഷ്ടിതമായ ശരീരം എന്ന ഭാവത്തിലാണ് ഏതൊരു ശ്രീകോവിലിനകത്തും മൂര്ത്തിയെ പ്രതിഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഭക്തന്‍റെ മാനസിക സംഘര്‍ങ്ങള്‍ മൂര്‍ത്തി യേയും ബാധിക്കും.
സംഘര്‍ങ്ങളൊഴിഞ്ഞ മാനസികാവസ്ഥയില്‍ തൊഴുകൈകളോടെ ഭഗവാന് മുന്നില്‍ ഇന്ന് ഞാന്‍ ..........
Subscribe to:
Post Comments (Atom)
ട്രെൻഡ്
അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...
-
ചെമ്പട്ട് ഉടുത്ത് അരമണി ചുറ്റി പള്ളിവാളും ചിലമ്പും കൈകളിലേന്തി വ്രതത്തിന്റെ നാലപത്തി ഒന്നാം നാള് ദേവി ഉപാസകനായ അച്യുതന് മനസ്സും ശരീരവ...
-
മഴ ഒരനുഭവമാണ് ... അനുഗ്രഹമാണ് ...അനുഭൂതിയാണ് ..എന്നാല്‍ അതിപ്പോള്‍ ശരിക്കും ഒരു ശാപമാണ് . കര്‍ക്കിടത്തിലെ കനത്ത മഴയ്ക്ക് അല്പം ഒരു ശമന...
-
പ്രായമായവരെ കരയിക്കാമോ? ഒരിക്കലും പാടില്ല. എനിക്കറിയാം. എന്തുചെയ്യാം പക്ഷെ, സംഭവിച്ചു പോയി. അതെ., ഞാൻ എഴുതുകയല്ല., പറഞ്ഞുതു...
No comments:
Post a Comment