സൈലെന്റ്റ് ....
അദ്ധ്യാപകര്‍ ക്ലാസ് റൂമില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ഒരേ ഒരു വാക്ക് . സൈലെന്റ്റ് .. കുട്ടികളില്‍ നിന്നും അവര്‍ ഏറ്റവും അധികം ആവശ്യപ്പെടുന്നതും ഇതൊന്നു മാത്രം .
സൈലെന്റ്റ് ...
ഒരു അംഗന്‍വാടിയിലെ ബാല്യത്തില്‍ നിന്നും ഈ ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ത്ഥം ഒരു ചൂരല്‍ വടിയുടെ ശബ്ദത്തോടെ മനസ്സിന്‍റെ അടിത്തട്ടില്‍ എഴുതി വെക്കുന്നു .. നിശബ്ദനാകുക ..അധ്യാപകരെ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട കുട്ടികള്‍ . ഒരു ബെല്‍ മുഴങ്ങിയാല്‍ , അദ്ധ്യാപകന്‍റെ നിഴല്‍ കണ്‍ വെട്ടത്തു വീണാല്‍ , മേശപ്പുറത്ത് അടിച്ച ഒരു ചൂരല്‍ ശബ്ദം കേട്ടാല്‍ നിശബ്ദനാകാന്‍ പഠിപ്പിച്ച വിട്ട വിദ്യാഭ്യാസം. സംസാരിക്കാന്‍ പഠിപ്പിക്കുന്നതിനു പകരം നിശബ്ദരാകാന്‍ പരിശീലിപ്പിച്ചു വിടുന്നു ഓരോ അദ്ധ്യാപകനും. വാചാലമാകേണ്ട നാവുകള്‍ വാക്കുകള്‍ തേടി അലയുന്നു .
നമ്മള് നമ്മളുടെ കുട്ടികളെ എത്രമാതം കേള്ക്കുന്നുണ്ട് ? മാതാപിതാക്കളും അദ്ധ്യാപകരും ഒരു ആത്മ പരിശോധനയുടെ സമയം സമാഗതായിരിക്കുന്നു. ഇനിയും പറയാന്‍ കഴിയാതെപോയാല്‍ ഇനിയും കേള്‍ക്കാന്‍ നില്‍ക്കാതെ പോയാല്‍ അതിദിയും ഷെഫീക്കും നമ്മുടെയൊ ക്കെയുള്ളില് കരഞ്ഞുകൊണ്ടേയിരിക്കും
ഉയര്ന്ന വിദ്യാഭ്യാസവും , സ്ഥാനമാനങ്ങളും , ബഹുമതികളും വന്നു ചേര്ന്നിട്ടും നാല് വാചകം ചേര്ത്തു പറയാന്‍ മലയാളിക്ക് മടി. മാന്യതയുടെ മേലങ്കി അഴിഞ്ഞു വീഴുമോ എന്ന ഭയം . മറന്നു പോയ സംസാര ശേഷി അറിവിന്റെ അലങ്കാരമായി എടുത്തണിയുന്നു . പിന്നീട് മാന്ന്യതയുടെ പരിവേഷമായിമാറ്റു ന്നു മലയാളി തന്റെ മഹാ മൌനം.
ഒരു ട്രാന്സ്പോര്ട്ട് ബസ് കേരള അതിര്ത്തി കടന്നാല്‍ മരണ വീട്ടില്‍ നിന്നും പൂരപ്പറമ്പില്‍ എത്തിപ്പെട്ട അനുഭവം . അസ്വസ്താനാകുന്ന മലയാളിയെ നോക്കി തമിഴന് ചോദിക്കുന്നു "നിശബ്ദതയെ നിന്റെ പേരോ സംസ്കാരം".
വാക്കുകളെ പുറത്തെടുക്കാന്‍ മറന്നുപോയ മലയാളി ശരീരം തന്നെ ഭാഷയായ് മാറ്റുന്നു . കണ്ണുകള്‍ മേല്ലെയടച്ചും , തോളുകള്‍ മേല്ലെയുയര്ത്തിയും തല മെല്ലെ കുലുക്കിയും അവന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തീര്‍ത്ത് സംസാരം എന്ന കടമ്പയില്‍ നിന്നും മെല്ലെ തടിയൂരുന്നു.
പുറത്തെടുക്കാന്‍ മറന്നുപോയ ചോദ്യങ്ങള്ക്കും പുറത്തെടുക്കാന്‍ മറന്നുപോയ ഉത്തരങ്ങള്ക്കും സ്വകാര്യതയില്‍ സ്വയം വാചകങ്ങള്‍ ചമച്ച് അത്മശാന്തിയടയുന്നു ചിലര്‍.. . . കൈവിട്ടുപോയ നിയന്ത്രണമില്ലാത്ത വാക്കുകള്ക്ക് പിന്നീട് സ്വയം ന്യായീകരണങ്ങള്‍ ചമക്കുന്നു മറ്റുചിലര്‍.., ... നിശബ്ദതയെന്ന ഉള്‍വലിയലില്‍ നിന്നും ഉടലെടുക്കുന്നു ഈ രണ്ടു ഭാവങ്ങളും .
വാചാലമാകുന്ന മനസ്സുകളിലേക്ക് ആശയങ്ങളുടെ ഉറവകള്‍ വന്നുചേര്ന്നുകൊണ്ടേയിരിക്കും. ചിന്തകള്‍ ആഴത്തിലാക്കാന്‍ നിശബ്ദതക്ക് കഴിയും . ആശയങ്ങളില്ലാത്ത ചിന്തകള്‍ വികലമായ ഒരു മനസ്സും ഒരു വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കും .
ഇനി നമുക്ക് പറയാം മറയില്ലാതെ
ഇനി നമുക്ക് കേള്ക്കാം മടിയില്ലാതെ......

No comments:
Post a Comment